ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ ഐടി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം. ഡൊംലൂർ മേൽപാലത്തിനു സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ (24) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോറമംഗലയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നു മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടം.
കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബ്ദുൽ നസീർ–ബൽക്കീസ് നസീർ ദമ്പതികളുടെ മകനാണ് ജിഫ്രിൻ.
സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മാന്യത ടെക് പാർക്കിൽ പ്രോഗ്രാം അനലൈസറായി ജോലി ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്