കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി. താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലാണ് മത്സരിക്കുന്നത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഫ്രഷ് കട്ട് സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ നാട്ടിലെത്തിയിരുന്നു.
ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബാബു വിദേശത്തേക്ക് പോയത്.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തു.നാമനിദ്ദേശ പത്രിക സമർപ്പിക്കുന്നതിന് വേണ്ടി ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പ് ലഭിക്കേണ്ടതുണ്ട്.
അതിന് സ്ഥാനാർഥി നേരിട്ട് ഹാജരാവണം.ഈ സാഹചര്യത്തിലാണ് ബാബു കുടുക്കില്‍ നാട്ടിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
