ക്ഷണക്കത്ത് ലഭിക്കാത്തതിനാൽ അയോധ്യാ പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് സംസാരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണം ലഭിച്ചാല്‍ അല്ലേ പറയാന്‍ കഴിയൂ എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇത് ഓരോരുത്തരുടേയും ആത്മീയ കാര്യമാണ്. ചിലര്‍ വിശ്വാസിയാവാം, ആവാതിരിക്കാം. അതെല്ലാം വ്യക്തിപരമാണ്.
എന്നാല്‍ ഇതിനെ പൂര്‍ണമായും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമം ശരിയല്ല. ബാക്കി എന്താണെന്ന് പാര്‍ട്ടി പറയേണ്ട സമയത്ത് പറയും. കോണ്‍ഗ്രസിലെ രണ്ടുപേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്