നീ ആരാടാ നായേ ! ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അധിക്ഷേപിച്ചതായി നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്

MARCH 4, 2026, 7:09 PM

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അധിക്ഷേപിച്ചതായി നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്ത്. 

അവാർഡിന് ശേഷം സാംസ്‌കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യരുടെ ഒപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ താൻ അടുത്തുനിന്നു എന്നതാണ് കാരണമായി പറയുന്നതെന്നും ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന ബാല സാഹിത്യ അവാർഡ് ജേതാവായ ശ്രീജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് സംഭവം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ നായേ… എന്ന് വിളിച്ചുവെന്നാണ് ആരോപണം.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പുരസ്‌കാര വിതരണം. പരിപാടി കഴിഞ്ഞ് വൈകിട്ട് നാലേ കാലോടെ പള്ളിയറ ശ്രീധരൻ ഫോണിൽ വിളിക്കുകയായിരുന്നു. ഫോട്ടോയെടുത്തപ്പോൾ ശ്രീധറിന് ദിവ്യ എസ് അയ്യരോടൊപ്പം നിൽക്കാനായില്ലെന്നും അവർക്കിടയിൽ ശ്രീജിത്ത് മുത്തേടത്ത് നിന്നുവെന്നും ആരോപിച്ച് നീ ആരാടാ നായേ എന്ന് അധിക്ഷേപിച്ചാണ് ആക്രോശമെന്ന് ശ്രീജിത്ത് പറയുന്നു.

താങ്കൾ ഡയറക്ടറായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം വാങ്ങാൻ വന്നയാളെ വിളിക്കുന്നത് നായേ എന്നാണ്. താങ്കൾക്ക് ഡയറക്ടർക്കൊപ്പം നിൽക്കണമായിരുന്നെങ്കിൽ പറഞ്ഞാൽ മാറിത്തരുമായിരുന്നല്ലോയെന്നും ചോദിച്ചപ്പോൾ അധിക്ഷേപം ആവർത്തിക്കുകയായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam