വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ  സ്റ്റാര്‍ട്ടാക്കി നാലുവയസുകാരി,  ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു, അത്ഭുത രക്ഷ! 

JUNE 3, 2026, 10:28 AM

തൃശൂര്‍:  ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

മുത്തച്ഛന്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നാലുവയസുകാരി കയറുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കെ കുട്ടി ചാവി പിടിച്ച് തിരിച്ചതോടെ ഓട്ടോ സ്റ്റാര്‍ട്ടായി.

ഇലക്ട്രിക് ഓട്ടോറിക്ഷയായതിനാല്‍ വലിയ ശബ്ദമുണ്ടായിരുന്നില്ല. അതിനാല്‍ സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

vachakam
vachakam
vachakam

അമ്പലംപളളി സ്വദേശിയായ നാലുവയസുകാരിയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ആക്‌സിലറേറ്റര്‍ പിടിച്ചത്.

ഇതോടെ മുന്നോട്ടുപോയ ഓട്ടോ കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മറിഞ്ഞുവീഴുകയായിരുന്നു. അയല്‍വാസി കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam