കോട്ടയം: കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. രണ്ടര മാസം പ്രായമായ ആൺകുഞ്ഞിനെയാണ് അസം സ്വദേശിയായ പിതാവ് വിൽക്കാൻ ശ്രമിച്ചത്.
ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർ പ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്.
കുഞ്ഞിൻ്റെ അച്ഛനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിൻ്റെ അമ്മ എതിർത്തതോടെയാണ് വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. അൻപതിനായിരം രൂപക്കാണ് കുഞ്ഞിനെ അച്ഛൻ വിൽപന നടത്താൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
