തലശേരിയിൽ പട്ടാപ്പകൽ വധശ്രമം; യുവാവിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ 

JUNE 16, 2026, 5:27 AM

കണ്ണൂർ: തലശേരിയിൽ പട്ടാപ്പകൽ വധശ്രമം നടന്നതായി റിപ്പോർട്ട്. കൂത്തുപറമ്പ് സ്വദേശി നാസർ ആണ് ആക്രമണത്തിനിരയായത്. കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവത്തിൽ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശേരി ബസ് സ്റ്റാൻഡിലെ മിൽമ ബൂത്തിന് സമീപമാണ് ആക്രമണം നടന്നത്.

പൊലീസ് നൽകുന്ന പ്രാഥമിക വിവരം പ്രകാരം, ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. തമ്മിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

vachakam
vachakam
vachakam

ഗുരുതരമായി പരിക്കേറ്റ നാസറിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്.

സംഭവത്തിൽ തലശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam