കോട്ടയം: കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷ സ്വദേശി പിങ്കുപാലിയെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ യുവാവിനെ ഇയാൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
റബ്ബർ മാറ്റുകൾ നിർമ്മിക്കുന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലി കഴിഞ്ഞ് ദേഹത്ത് പറ്റിയിരുന്ന റബ്ബർ മാറ്റ് പൊടിയും, മറ്റും എയർ കംപ്രസ്സറിൽ ഘടിപ്പിച്ചിരുന്ന ഫ്ലെക്സിബിൾ ഹോസ് വഴി ശക്തമായ കാറ്റ് ഉപയോഗിച്ച് നീക്കം ചെയ്യുന്ന സമയത്താണ് സംഭവം.
ഹോസ് പ്രതിയായ പിങ്കുപാലി അസം സ്വദേശിയുടെ മലദ്വാരത്തിലേക്ക് തള്ളിക്കയറ്റി. ശക്തമായ കാറ്റ് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു. കാറ്റ് കയറി അസം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അസം സ്വദേശിയുമായുള്ള മുൻ വൈരാഗ്യം മൂലമാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്