ഏഷ്യാനെറ്റ് ജനപ്രിയ നായികമാർ പങ്കുചേർന്ന് പൊങ്കാല ആഘോഷമാക്കി..

FEBRUARY 25, 2024, 7:20 PM

മുപ്പതു വർഷത്തിലധികം മലയാളികളുമായി അനുദിനം ആത്മബന്ധം പുലർത്തുന്ന ലോകമലയാളികളുടെ സ്വന്തം ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിനെ ഏറ്റവും ജനപ്രിയമാക്കുന്നതിലെ വലിയ ഘടകം ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന മെഗാഹിറ്റ് സീരിയലുകളാണ്.

ഏഷ്യാനെറ്റ് ജനപ്രിയ സീരിയലുകളായ കുടുംബവിളക്ക്, ഗീതാഗോവിന്ദം, കാതോട്കാതോരം, മൗനരാഗം, ചന്ദ്രകയിലലിയുന്നു ചന്ദ്രകാന്തം, പത്തരമാറ്റ് തുടങ്ങിവയിലെ സ്ത്രീകളാണ് ആറ്റുകാൽ പൊങ്കാല ഒരുമിച്ചിട്ടത്. ഗീതു, പ്രിയ, ഗൗരി, മീനു, പ്രഭാവതി, അളകനന്ദ, കല്ല്യാണി, നന്ദ, ജലജ, അഞ്ജലി തുടങ്ങി പ്രേക്ഷകർ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് കഥാപാത്രങ്ങളെല്ലാം പങ്കുചേർന്ന് പെങ്കാലയുടെ ഭാഗമായി.

ഇത്രയും താരങ്ങളെ ഒരുമിച്ച് കണ്ട ആവേശത്തിലായിരുന്നു ആറ്റുകാൽ പെങ്കാലയ്‌ക്കെത്തിയ സ്ത്രീകൾ. അവർ താരങ്ങളോട് കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും 'പങ്കുചേർന്ന് പൊങ്കാല' കൂടുതൽ ആഘോഷമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam