തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക് താമസം മാറുന്നു. ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയാക്കാനാണ് താല്പര്യം. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണ് വിവരം.
ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവാണ് ആര്യയുടെ ജീവിത പങ്കാളി. സച്ചിൻദേവ് കോഴിക്കോട്ടും ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താൽപര്യം.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയുമായാണ് ആര്യ 21–ാം വയസ്സിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്. മേയറായിരിക്കെയായിരുന്നു 2022 സെപ്റ്റംബറിൽ എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവുമായുള്ള വിവാഹം. 2 വയസ്സുള്ള കുഞ്ഞുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാപരിപാടികളിൽ സജീവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
