ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ ശക്തമായ തെളിവാണ് താങ്കളുടെ വിജയം: സൊഹ്‌റാൻ മംദാനിയ്ക്ക് ആശംസകളുമായി ആര്യാ രാജേന്ദ്രൻ

NOVEMBER 4, 2025, 10:48 PM

തിരുവനന്തപുരം: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയെ അഭിനന്ദിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.   

നേരത്തേ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് സൊഹ്‌റാൻ മംദാനി ട്വീറ്റ് പങ്കുവെച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു മംദാനി ആര്യയെ അഭിനന്ദിച്ചത്. 'എങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിന് ആവശ്യം' എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം സിപിഐഎം പങ്കവെച്ച ട്വീറ്റ് ഷെയർ ചെയ്യുകയായിരുന്നു. ന്യൂയോർക്കിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മംദാനിയെ പ്രഖ്യാപിച്ചതോടെ ഈ ട്വീറ്റ് വീണ്ടും ചർച്ചയാകുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ സൊഹ്‌റാൻ മംദാനിയ്ക്ക് ആശംസകളുമായി ആര്യാ രാജേന്ദ്രൻ രം​ഗത്ത് വന്നത്. നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് മംദാനിയുടെ വിജയമെന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു.

vachakam
vachakam
vachakam

ആര്യയുടെ കുറിപ്പ് ഇങ്ങനെ

ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam