കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ 2025 അധ്യയന വര്‍ഷം തുടങ്ങാന്‍ അപേക്ഷിച്ച പുതിയ കോഴ്സുകള്‍ക്കും കോളജുകള്‍ക്കും അനുമതി വൈകിയേക്കും. അഞ്ച് ജില്ലകളിലായി 155 പുതിയ കോഴ്സുകള്‍ക്കും രണ്ട് പുതിയ കോളജുകള്‍ക്കും അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.
അതേസമയം കോളജുകള്‍ ഡിസ്ട്രിക്ട് ലെവല്‍ ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റി (ഡിഎല്‍ഐസി) പരിശോധിച്ച് നിരാക്ഷേപപത്ര(എന്‍ഒസി)ത്തിനായി സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കുവെക്കുന്ന ഘട്ടത്തിലെത്തിയിട്ടേയുള്ളൂ. മെയ് 29 ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേ ഇവ അജന്‍ഡയായി വരൂ. എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ അജന്‍ഡ പരിഗണിക്കാനുള്ള സാധ്യത കുറഞ്ഞുവെന്നാണ് സൂചന. പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ നിന്നുള്ള അപേക്ഷകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേകാനുമതി നേടിയാല്‍ 29 ലെ സില്‍ഡിക്കേറ്റില്‍ നിരാക്ഷേപപത്രം ലഭ്യമാകും.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം ടി.ജെ മാര്‍ട്ടിന്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 2024 ഒക്ടോബര്‍ 31 പിഴയില്ലാതെയും ഡിസംബര്‍ 31 പിഴയോടെയും അപേക്ഷിക്കാനുള്ള അവസാന തീയതികളായിരുന്നു. ഈ അപേക്ഷകള്‍ കൃത്യസമയത്ത് ഡിഎല്‍ഐസികള്‍ക്ക് കോളജ് ഡിവലപ്മെന്റ് കൗണ്‍സില്‍ (സിഡിസി) കൈമാറിയിരുന്നെങ്കില്‍ മാര്‍ച്ചോടെ പരിശോധനകള്‍ കഴിഞ്ഞേനെ. എന്നാല്‍ ഏപ്രിലോടെയാണ് കമ്മിറ്റികള്‍ക്ക് അപേക്ഷകള്‍ ലഭിച്ചത്.
സിന്‍ഡിക്കേറ്റില്‍ നിന്ന് നിരാക്ഷേപ പത്രം ലഭിച്ചാലേ കോളജുകള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിക്കൂ. ഇതിനുശേഷം സിന്‍ഡിക്കേറ്റോ വൈസ് ചാന്‍സലറോ അഫിലിയേഷന്‍ കൊടുത്താലേ കോഴ്സുകള്‍ തുടങ്ങാനാകൂ. ബിഎസ്സി ആര്‍ട്ടിഫിഷ്യല്‍ എന്‍ജിനിയറിങ്, ബിഎസ്സി സൈബര്‍ ഫൊറന്‍സിക്, ബിസിഎ തുടങ്ങിയ നൂതന കോഴ്സുകള്‍ക്കാണ് മിക്ക കോളേജുകളും അപേക്ഷിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്