സെപ്തംബർ 24 (വ്യാഴം) നോളജ് സിറ്റിയിൽ നടക്കുന്ന ചടങ്ങളിൽ അവാർഡ് സമ്മാനിക്കും
കോഴിക്കോട് : മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ റിസേർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) ഏർപ്പെടുത്തിയ 'അലിഫ് മീം കവിതാ പുരസ്‌കാര്' ജേതാവായി കവി കെ.ടി. സൂപ്പിയെ തിരഞ്ഞെടുത്തതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെയും മറ്റന്നാളും മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മീം ഫെലിബ്രെയിസിന്റെ ഉദ്ഘാടന വേദിയിൽ മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി അവാർഡ് സമ്മാനിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രവാചകർ മുഹമ്മദ് നബി (സ്വ)യെ കുറിച്ച് കെ.ടി. സൂപ്പി രചിച്ച 'മകൾ' എന്ന കവിതയാണ് അവാർഡിന് അർഹമായത്. അലിഫ് ഗ്ലോബൽ സ്‌കൂൾ ഏർപ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. സച്ചിദാനന്ദൻ, വീരാൻകുട്ടി, ആലങ്കോട് ലീലാ കൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
അതോടൊപ്പം, മീം ജൂനിയർ അവാർഡിന് അർഹനായി ശാമിൽ ചുള്ളിപ്പാറയെയും തിരഞ്ഞെടുത്തു. 'ഇശ്ഖിന്റെ ചരട് കെട്ടുമ്പോൾ ഇറങ്ങിയോടുന്ന ചേട്ടകൾ' എന്ന കവിതയാണ് അവാർഡിനർഹമായത്. അയക്കപ്പെട്ട ആയിരത്തോളം കവിതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ് കവിതകൾ മീം കവിയരങ്ങിൽ അവതരിപ്പിക്കപ്പെടും.
മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പുതുമകളോടെയാണ് ഇത്തവണത്തെ മീം സംഘടിപ്പിക്കുന്നത്. മീം കവിയരങ്ങ്, കന്നഡ കവി ഗോഷ്ടി, ഇകാനിക സാഹിത്യ ശിൽപശാല, തിരുജീവിതം പരിചയപ്പെടുത്തുന്ന ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയുടെ കോഴ്‌സ്, പ്രവാചക ചരിത്രം രേഖപ്പെടുത്തുന്ന എക്‌സ് ക്ലാർവിനോ എക്‌സിബിഷൻ, പെൺകുട്ടികൾക്ക് മാത്രമായുള്ള മീം മെഗാ ക്വിസ്, കിത്താബ് ടെസ്റ്റ്, ഓൺലൈൻ കോഴ്‌സ് തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് 'മീം ഫെലിബ്രേസ്' എന്ന ശീർഷകത്തിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ അധികരിച്ച് അക്കാദമിക് ചർച്ചകളും ടോക്കുകളും സംഘടിപ്പിക്കപ്പെടുമെന്നും സംഘാടകർ അറിയിച്ചു.
വിറാസ് അക്കാദമിക് ഡയറക്ടർ മുഹിയിദ്ദീൻ ബുഖാരി, അലിഫ് ഗ്ലോബൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സലീം ആർ ഇ സി, മർകസ് നോളജ് സിറ്റി മീഡിയ കോർഡിനേറ്റർ മൻസൂർ എ ഖാദിർ, മീം ഫെലിബ്രെയിസ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അൽവാരിസ് അഡ്വ. നിഹാൽ നൗഫൽ, പ്രോഗ്രാം കമ്മിറ്റി മെമ്പർ അഡ്വ. മുഹമ്മദ് കുഞ്ഞി വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
