2018ന് ശേഷം  മേപ്പാടി പഞ്ചായത്ത് അനുമതി നൽകിയത് 40 ഓളം റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും

AUGUST 9, 2024, 9:38 AM

 വയനാട്: ഉരുളെടുത്ത ചൂരല്‍മലയിലും മുണ്ടക്കൈയിലുമെല്ലാം നടന്ന അനധികൃത നിർമ്മാണങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

റിസോർട്ടുകള്‍ ഉള്‍പ്പെടയുള്ള കെട്ടിടങ്ങളുടെ ബാഹുല്യം ഉരുള്‍പൊട്ടലിലെ ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിദ​ഗ്ദർ പറയുന്നത്. രണ്ടായിരത്തിലധികം വീടുകളാണ് ഇപ്പോള്‍ ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ ഉണ്ടായിരുന്നത്.

 2018 ഡിസംബർ മുതല്‍ റിസോർട്ടുകളും ഹോംസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയത്. 2006 വീടുകളാണ് അട്ടമലയിലും മുണ്ടക്കൈയിലും ചൂരമലയിലും ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

റിസോർട്ടുകളും ഹോസ്റ്റേകളും ഉൾപ്പെടെ നാല്‍പ്പത് കെട്ടിടങ്ങള്‍ക്കാണ് അധികൃതർ 2018 മുതല്‍ 2024 ജൂണ്‍ വരെ സ്പെഷ്യല്‍ റെസിഡന്‍ഷ്യല്‍ അനുമതി നല്‍കിയത്.

അട്ടമല, മുണ്ടക്കൈ, ചൂരല്‍മല വാർഡുകളിലെ മാത്രം കണക്കാണിത്. അഡ്വഞ്ജർ ടൂറിസത്തിനും ട്രക്കിങിനുമായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ മാസവും ഈ മലമുകളിലേക്ക് വന്ന് കൊണ്ടിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam