കൊച്ചി: ബലാത്സംഗ കേസിൽ സുപ്രീംകോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം നടൻ സിദ്ദീഖ് കൊച്ചിയിലെത്തി. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താനാണ് സിദ്ദീഖ് കൊച്ചിയിലെത്തിയത്.
കൊച്ചി കച്ചേരിപ്പടിയിലുള്ള അഭിഭാഷകന്റെ വസതിയിൽ ആണ് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകനുമായാണ് സിദ്ദീഖ് കൂടിക്കാഴ്ച നടത്തിയത്.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിലായിരുന്ന നടൻ സുപ്രീംകോടതി ജാമ്യം നൽകിയതോടെ ഇത് ആദ്യമായാണ് പൊതുമധ്യത്തിൽ എത്തുന്നത്.
അതേസമയം, ബലാത്സംഗ കേസിൽ സുപ്രീംകോടതിയിൽ നിന്നും ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതോടെ നടൻ സിദ്ദീഖിനെതിരെയുള്ള തുടർ നടപടിയിൽ അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടിയിരുന്നു. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയില്ലങ്കിൽ സ്വമേധയാ ഹാജരാകാനാണ് സിദ്ദീഖിൻ്റെ തീരുമാനം. എന്നാൽ സിദ്ദീഖിനെ അറസ്റ്റ് ചെയ്താലും വിട്ടയക്കേണ്ടിവരും.
അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശിച്ചാണ് ഇടക്കാല മുൻകൂർ ജാമ്യം സുപ്രീം കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലിനെത്താൻ അന്വേഷണ സംഘം നോട്ടീസ് നൽകിയാൽ അതിനനുസരിച്ച് സിദ്ദീഖ് ഹാജരാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്