നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ

FEBRUARY 5, 2026, 11:02 PM

തിരുവനന്തപുരം:  കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ.  അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.

 തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ബൈക്ക് തൻറെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു. 

' കാറോടിച്ചത് ഞാൻ തന്നെയാണ്. സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാൻസർ രോഗിയാണ്. കൂടാതെ ചിക്കൻഗുനിയയും ബാധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പാനിക് ആയിപ്പോയതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങാതിരുന്നത്.  പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പൊലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തു'. മണിയൻ പിള്ള രാജു പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam