"അന്വേഷണം അവസാനിപ്പിച്ചിട്ടും മാനസികമായി ഉപദ്രവിക്കുന്നു" കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസിനെതിരെ മുഹമ്മദ് കാസിം

JUNE 4, 2026, 10:54 PM

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ താൻ ഇരയാക്കപ്പെട്ടതാണെന്ന വാ​ദവുമായി ആദ്യം ആരോപണം നേരിട്ട മുഹമ്മദ് കാസിം. അന്വേഷണം അവസാനിപ്പിച്ചിട്ടും പൊലീസ് മാനസീകമായി ഉപദ്രവം തുടരുകയാണ്.

തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കാനും ശ്രമം നടന്നെന്നും മുഹമ്മദ് കാസിം പറഞ്ഞു. എസ്ഐടിയിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കാസിം പറഞ്ഞു.

അതിനിടെ അന്വേഷണ സംഘത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ നേതൃത്വം. സംഘത്തിൽ ഭൂരിഭാഗവും ഇടത് അനുകൂലികളാണ്. അന്വേഷണ സംഘത്തിൽ നിന്ന് നീതി ലഭിക്കാൻ സാധ്യതയില്ലെന്നും വിഷയം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam