കോളേജിലേക്ക് പോകും വഴി അപകടം; ദേശീയപാതയിലെ അപകടത്തിൽ എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം 

JULY 6, 2026, 11:20 PM

കോലഞ്ചേരി: കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ എൻജിനിയറിങ് കോളേജ് വിദ്യാർഥി മരിച്ചു. തൊടുപുഴ മടക്കത്താനം വാഴക്കുളം ശിവനിവാസിൽ എസ്. രാഹുൽ (20) ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു.

രാഹുലിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന സഹപാഠിയും സുഹൃത്തുമായ വാഴക്കുളം കുതനപ്പിള്ളി വീട്ടിൽ ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

കോളേജിലേക്ക് പോകുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും രാഹുൽ എതിർദിശയിൽ വന്ന ലോറിയുടെ അടിയിൽപ്പെടുകയുമായിരുന്നു.

vachakam
vachakam
vachakam

ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയൻ ജോസഫ് ചികിത്സയിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam