എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിൽ. നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി.
അഭിലാഷം സിനിമയുടെ സംവിധായകനായ ഷംസുദ്ദീൻ (ഷംസു സൈബ) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. നിലവിൽ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല.
കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിർമാതാവ് നൽകിയിരിക്കുന്ന പരാതി. സിനിമാ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ട്.
അതേസമയം, നിർമാതാവ് തന്നോട് പക പോക്കുകയാണെന്നാണ് സംവിധായകന്റെ വാക്കുകൾ. ചിത്രീകരണത്തിനുള്ള ചെലവ് മാത്രമേ വാങ്ങിയിട്ടുള്ളു എന്നാണ് ഷംസു സൈബ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് നിർമാതാവുമായി തർക്കമുണ്ടായിരുന്നു എന്നും ഇതിന്റെ പക പോക്കലാണ് നടത്തുന്നതെന്നുമാണ് ഷംസു പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയും കുടുംബവും ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും: ഭീഷണിയുമായി ഫെന്നി
രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്
രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; പാലക്കാട് സൗത്തില്‍ സംഘര്‍ഷം