കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിലെ വിംസ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് പൊലീസില്‍ പരാതി നല്‍കി. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കാല്‍ വിരല്‍ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എല്ല് പൊട്ടിയതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇതിന് മാത്രം ചികിത്സ നല്‍കിയ അധികൃതര്‍ വിരലിലേക്കുള്ള ഞരമ്പ് മുറിഞ്ഞത് ശ്രദ്ധിക്കാതെ പോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. തുടര്‍ന്ന് വിരല്‍ മുറിച്ചുമാറ്റേണ്ട സാഹചര്യത്തില്‍ എത്തുകയായിരുന്നു.ഞരമ്പ് മുറിഞ്ഞത് കണ്ടെത്തുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
അതിനിടെ, ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുകയാണ് ഡോക്ടർ.പിഴവ് സംഭവിച്ചിട്ടില്ലെന്നും നടപടിക്രമം അനുസരിച്ചുള്ള ചികിത്സയാണ് നല്‍കിയതെന്നുമാണ് ഡോക്ടറുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
