'പിണറായി പ്രതിപക്ഷ നേതാവായിരിക്കുന്നതാണ് കോൺഗ്രസിനും യുഡിഎഫിനും നല്ലത്, ശക്തമായ പ്രതിപക്ഷം വേണമെന്നാണ് കോൺഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നത്': കെ. മുരളീധരൻ

MAY 14, 2026, 9:44 PM

തൃശൂർ: രമേശ് ചെന്നിത്തലയെ പോലെയുള്ള നേതാവിനെ മന്ത്രിസഭയിൽ ആവശ്യമാണെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.ഗുരുവായൂർ ക്ഷേത്രദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചെന്നിത്തല എല്ലാകാലത്തും ഹൈക്കമാൻഡിന്റെ നിലപാടുകൾ അംഗീകരിച്ച അച്ചടക്കമുള്ള വ്യക്തിയാണ്. ഇത്തവണയും അദ്ദേഹം ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്നതിൽ തർക്കമില്ല. മന്ത്രിസഭയിലേക്ക് രമേശ് എത്തണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡും അദ്ദേഹവുമാണെന്നും കെ. മുരളീധരൻ പറഞ്ഞു. 

പിണറായി വിജയൻ പ്രതിപക്ഷ നേതാവായാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. മുഖ്യമന്ത്രിയായിരുന്നപ്പോൾ 102 സീറ്റ് കിട്ടി, പ്രതിപക്ഷ നേതാവായിരുന്നാൽ അസംബ്ലി തൂത്തുവാരും. പിണറായി പ്രതിപക്ഷ നേതാവായിരിക്കുന്നതാണ് കോൺഗ്രസിനും യുഡിഎഫിനും നല്ലതെന്നും ശക്തമായ പ്രതിപക്ഷം വേണമെന്നാണ് കോൺഗ്രസ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹൈക്കമാൻഡ് എല്ലാ വിഭാഗം നേതാക്കളുമായി ചർച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ജനവികാരവും കോൺഗ്രസ് നേതാക്കളുടെ വികാരവും കണക്കിലെടുത്താണ് തീരുമാനം പ്രഖ്യാപിച്ചത്. ലീഗിന് വഴങ്ങിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത് എന്ന് പറയുന്നത് സിപിഐഎമ്മിന്റെ അവസാനത്തെ അടവാണ്. പരാജയം അംഗീകരിക്കാത്ത സിപിഐഎം വീണിടത്ത് കിടന്ന് ഉരുളുകയാണ്. ബിജെപി ഒരുകാരണവശാലും കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും കെ. മുരളീധരൻ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam