ആലപ്പുഴ: സുധാകരനെതിരെ രൂക്ഷവിമർശനമുയർത്തിയ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറിന് മറുപടിയുമായി ജി.സുധാകരൻ.സിപിഎം ജില്ലാ സെക്രട്ടറി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നേതാവാണ്.ജനപിന്തുണ തിരിച്ചു കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ കായികമായ ശക്തിയോ ഇല്ലാത്തയാളാണ് ജില്ലാ സെക്രട്ടറിയെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ കൈകാര്യം ചെയ്തോളൂ. ജനങ്ങൾ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞു. ഇനി തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിൻറെ ഉത്തരവാദി സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, ജി സുധാകരൻ പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്ന താക്കീതുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്.തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
