ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കുപോയ സംഘം അപകടത്തിൽ പെട്ടു; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  

MAY 3, 2026, 2:41 AM

ബെംഗളുരു: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കുപോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മലപ്പുറം മമ്പുറം സ്വദേശി മുനീര്‍ (30), ഭാര്യയുടെ മാതാവ് മുനീറ (45), മൂന്നര വയസുള്ള മോഹിസ് സിദ്ദാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന മോഹിസ് സിദ്ദാന്‍ ചാമരാജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് യാത്രതിരിച്ച സംഘമാണ് അപകടത്തില്‍പ്പെട്ടത്.

vachakam
vachakam
vachakam

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam