കാസർകോട്: എസ്എഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ തന്നെ വനിതാ പ്രവർത്തക രംഗത്ത്. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ യുവതിയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്.
ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും പലതവണ അയച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കാത്ത പക്ഷം പൊലീസിനെ സമീപിക്കുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവം രണ്ട് മാസം മുമ്പ് തന്നെ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. ആദ്യം ഏരിയാ കമ്മിറ്റിക്കാണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ നടപടിയെടുക്കുന്നതിനുപകരം ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് ആരോപണം.
തുടർന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുവതി സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നേരിട്ട് രേഖാമൂലം പരാതി നൽകിയത്. പരാതിയിൽ വിശദമായ തെളിവുകളും ആരോപണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയ സാഹചര്യത്തിൽ കെ. അനുരാഗിനെതിരെ സംഘടനാതല നടപടി ഉണ്ടാകുമോയെന്ന ചർച്ചകൾ ശക്തമാണ്. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
