മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതനിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങ്

JUNE 16, 2026, 1:05 PM

കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ നിന്ന് ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ്സ് സി.ബി.എസ്.ഇ. ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി 'മെറിറ്റ് മോൺ  2026' എന്ന പേരിൽ അനുമോദന ചടങ്ങ്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു അധ്യക്ഷത വഹിച്ചു.

നെടുംകുന്നം ഡി പോൾ ലിംഗ്വിസ്റ്റിക് കോച്ചിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. തോമസ് പാണനാൽ വി. സി. മുഖ്യാതിഥിയായിരുന്നു. അധ്യാപക പ്രതിനിധി റെജി വി. ആർ., പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ്സ് സി.ബി.എസ്.ഇ. ബോർഡ് പരീക്ഷയിൽ സ്‌കൂളിൽ പ്രഥമ സ്ഥാനം നേടിയ ജേക്കബ് ജോസഫ്, മെറിൻ തോമസ് എന്നിവരെ സ്‌കൂൾ മാനേജ്‌മെന്റ് ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടിയ റോസ്‌മേരി ജോസഫ്, ആൽഫാ എ. ഫൈസൽ, ജെസ്സ് വർഗീസ് ഷിബു എന്നിവരെ കൂടാതെ സ്‌കൂളിൽ നിന്ന് ഈ വർഷം ഉന്നതവിജയം നേടിയ മറ്റ് വിദ്യാർത്ഥികളും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

vachakam
vachakam
vachakam


ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, അധ്യാപകർ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഗൗരിനന്ദ സുരേഷ് സ്വാഗതം ആശംസിക്കുകയും അഭിനവ് ബി. കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

വിവിധ ക്ലാസ്സുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത കലാപരിപാടികൾ അനുമോദന സമ്മേളനത്തെ കൂടുതൽ ആകർഷകമാക്കി. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ജീവിതയാത്രയിൽ എല്ലാ വിജയങ്ങളും ആശംസിച്ചുകൊണ്ടാണ് ചടങ്ങ് പര്യവസാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam