'ആറ്റുകാല്‍ ദേവി ഫെമിനിസ്റ്റുകള്‍ക്ക് നല്ല മനസ് ഉണ്ടാവണേ...'! ഒരു വ്യത്യസ്ത പൊങ്കാല വിശേഷം

FEBRUARY 25, 2024, 5:28 PM

തിരുവനന്തപുരം: ഫെമിനിസ്റ്റുകള്‍ക്ക് നല്ല മനസ് ഉണ്ടാകണേ എന്ന ആവശ്യവുമായി ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് പുരുഷ സംഘടന പ്രവര്‍ത്തകര്‍. ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ (എകെഎംഎ) സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊങ്കാല അര്‍പ്പിച്ചത്.

നിരപരാധികളായ പുരുഷന്മാര്‍ക്കെതിരെ വ്യാജ പരാതികള്‍ കൊടുക്കുകയും പലവിധ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് നല്ല മനസ് ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചാണ് പുരുഷ  സംഘടന പ്രതിനിധി പൊങ്കാല അര്‍പ്പിച്ചത്.

പോക്‌സോ കേസുകളിലും പീഡനക്കേസുകളിലും ഉള്‍പ്പെട്ട ചില പുരുഷന്മാര്‍ ചേര്‍ന്ന് 16 വര്‍ഷം മുന്‍പ് രൂപീകരിച്ചതാണ് സംഘടന. കഴിഞ്ഞ വര്‍ഷം മുതലാണ് സ്ത്രീകള്‍ക്ക് നല്ല മനസ് ഉണ്ടാകണേ എന്ന വാദത്തോടെ സംഘടനയുടെ നേതൃത്വത്തില്‍ പൊങ്കാല അര്‍പ്പിക്കാന്‍ തുടങ്ങിയത്.

അതേസമയം സെക്രട്ടേറിയറ്റില്‍ സമരം ചെയ്യുന്ന സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളുടെ അമ്മമാരും പൊങ്കാലയിടാനെത്തിയിരുന്നു. ഇത് പ്രതിഷേധമല്ലെന്നും സര്‍ക്കാര്‍ കണ്ണ് തുറക്കാനുള്ള പ്രാര്‍ത്ഥനയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 2023 ല്‍ പുറപ്പെടുവിച്ച 530/2019 നമ്പര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളുടെ അമ്മമാരാണ് വിവിധ ജില്ലകളില്‍ നിന്നായി മക്കള്‍ക്ക് വേണ്ടി പൊങ്കാലയിടാനെത്തിയത്.

ഇവരില്‍ ചിലര്‍ എല്ലാ വര്‍ഷവും പൊങ്കാലയിടുന്നവരാണ്. എന്നാല്‍ ഇത്തവണ 5 വര്‍ഷത്തോളം മക്കള്‍ കാത്തിരുന്ന, കുടുംബത്തിന്റെ പ്രതീക്ഷയായ ജോലി കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഇതിനുപുറമെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിന്മേല്‍ പ്രതിഷേധപ്പൊങ്കാലയും നടക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന് ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും സാമ്പത്തിക പ്രതിസന്ധി നീങ്ങട്ടെയെന്നുമാണ് ഇവരുടെ പ്രാര്‍ത്ഥന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam