ആലപ്പുഴ: നാലാം ക്ലാസുകാരിയെ അച്ഛനും രണ്ടാനമ്മയും മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ് എച്ച് ഒയോടും റിപ്പോർട്ട് തേടിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കുട്ടിയെ വളർത്താനുള്ള ചുമതല മുത്തശ്ശിക്ക് നൽകിയതായി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അറിയിച്ചു. ഇത്രയും ഉപദ്രവിച്ചിട്ടും അച്ഛന് കഠിനമായ ശിക്ഷ നൽകരുതെന്നാണ് കുട്ടി ആവശ്യപ്പെട്ടതെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ പ്രതികരിച്ചു.
'കുട്ടിയെ ഞങ്ങൾ പോയി കണ്ടു. നിലവിൽ സുരക്ഷിതയാണ്. അച്ഛനങ്ങനെ ചെയ്തല്ലോ എന്ന വിഷമം കുട്ടിയ്ക്കുണ്ട്. എന്നാലും അച്ഛന് കഠിനമായ ശിക്ഷയൊന്നും കൊടുക്കല്ലേ, ഒരു വാണിംഗ് മതിയെന്നാണ് അവൾ പറഞ്ഞത്. സ്‌കൂളിലൊക്കെ വളരെ അഭിമാനമായ കുട്ടിയാണെന്നാണ് ടീച്ചർമാരൊക്കെ പറഞ്ഞത്. സിഡബ്ല്യൂസിയുടെ സ്ഥാപനത്തിലേക്ക് മാറാൻ കുട്ടിയ്ക്ക് വിഷമമുണ്ട്. കുട്ടി ജനിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് അമ്മ മരിച്ചത്. അന്നുതൊട്ട് അച്ഛന്റെ അമ്മയാണ് കുഞ്ഞിനെ സംരക്ഷിച്ചത്. അമ്മൂമ്മയുടെ കൂടെ മാത്രം കഴിഞ്ഞാൽ മതിയെന്നാണ് കുട്ടി പറയുന്നത്' എന്നാണ് അഡ്വ. ജി വസന്തകുമാരി അമ്മ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്