ഇസ്താംബുളിൽ നൈറ്റ് ക്ലബിൽ തീ പടർന്നു മരിച്ചവരുടെ എണ്ണം 29 ആയി; 5 പേരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ഗവർണർ

APRIL 2, 2024, 10:38 PM

ഇസ്താംബുൾ: ഇസ്താംബൂളിലെ 16 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 29 പേർ എങ്കിലും കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്താംബുൾ ഗവർണർ. ബെസിക്താസ് ജില്ലയിലെ ഗെയ്‌റെറ്റെപ്പിലാണ് തീപിടുത്തമുണ്ടായത്.

അതേസമയം തീപിടുത്തത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഫ്ലോറിന്റെ താഴെയുള്ള ഒന്നും രണ്ടും നിലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായതെന്നാണ് ​ഗവർണർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.

അതേസമയം ഗെയ്‌റെറ്റെപ്പിലെ തീപിടുത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അലി യെർലികായ എക്‌സിൽ പോസ്റ്റ് ചെയ്തു. തീപിടിത്തവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam