'മായയോ മന്ത്രമോ?'; ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി മാറി; പിന്നാലെ അന്വേഷണം 

DECEMBER 19, 2025, 5:16 AM

കാസർകോട്: ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി മാറിയതായി റിപ്പോർട്ട്. കർണാടക ബാങ്ക് മംഗൽപ്പാടി ശാഖയിൽ 2024ൽ പണയംവെച്ച സ്വർണ്ണങ്ങളിൽ ചിലതാണ് മുക്കുപണ്ടമായി മാറിയത്. 

അതേസമയം സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സ്വർണം പണയംവെച്ച മഞ്ചേശ്വരം സ്വദേശി മരണപ്പെട്ടിരുന്നു. ഇയാളുടെ മകൻ ആണ് സ്വർണം തിരിച്ചെടുക്കാൻ ബാങ്കിൽ എത്തിയത്. 

15 ഓളം ബാങ്കുകളിൽ അന്വേഷണം നടത്തിയാണ് മകൻ മംഗൽപാടി ശാഖയിൽ എത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സ്വർണം കണ്ടെത്തിയെങ്കിലും നെക്ലേസ് അടക്കമുള്ള മാലയിൽ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. തുടർന്നു ബാങ്ക് അധികൃതർക്ക് പരാതി നൽകി. ഇവരുടെ അന്വേഷണത്തിലാണ് 227 ഗ്രാം സ്വർണം മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയത്.

vachakam
vachakam
vachakam

എന്നാൽ പണയം വെച്ചയാൾ മരണപ്പെട്ടതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടി വരുമെന്നും ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ് എന്നാണ് പോലീസ് പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam