കോഴിക്കോട് : താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരി തൃശൂരിലെ ലോഡ്‌ജിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. 14ാം തീയതി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ പെൺകുട്ടി എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ പെൺകുട്ടിക്ക് റൂം നൽകിയിരുന്നില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്‌ജിലെ ജീവനക്കാരൻ സിസി ടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
താമരശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെ ആണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9ന് സ്കൂളിൽ പരീക്ഷയ്ക്കായി പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവായ യുവാവിന് ഒപ്പമാണ് 13കാരി ലോഡ്ജിൽ എത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്