ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാര നിർദേശത്തിനായി 10 അംഗ സമിതി

JANUARY 22, 2024, 8:29 AM

തിരുവനന്തപുരം: ​ഗതാ​ഗതമന്ത്രിയായി സ്ഥാനമേറ്റയുടൻ മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞത് സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നായിരുന്നു.

എന്തൊക്കെ പരിഷ്കാരങ്ങളാണ് ടെസ്റ്റിൽ ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച  നിര്‍ദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു.

സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

vachakam
vachakam
vachakam

പിന്നോട്ടുള്ള പാര്‍ക്കിങ്, വാഹനം കയറ്റത്തി നിര്‍ത്തി വീണ്ടും എടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ റോഡ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നതാണ്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam