മലപ്പുറം: തൊടുപുഴയിലെ പ്രതിഷേധത്തിന് പിന്നാലെ മലപ്പുറം പൊന്നാനിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എതിരെ എസ്എഫ്ഐയുടെ പ്രതിഷേധ ബാനറുകൾ.
'മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ 'എന്ന് എഴുതിയ ബാനർ ആണ് സ്ഥാപിച്ചിട്ടുള്ളത്.
ഇന്ന് 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്. പൊന്നാനി എരമംഗലത്ത് ആണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചത്.
പൊന്നാനി എരമംഗലത്ത് മുൻ കോൺഗ്രസ് നേതാവ് പി.ടി.മോഹന കൃഷ്ണൻ അനുസ്മരണ പരിപാടിയിൽ ഗവർണർ പങ്കെടുക്കും.
കോൺഗ്രസ് നേതാവ് വി.എം.സുധീരൻ അധ്യക്ഷൻ ആകുന്ന പരിപാടിയിൽ രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്