ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി

APRIL 24, 2024, 1:26 PM

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം  അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി. 

കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കി. പൊലീസും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 

നാദാപുരം, വളയം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. നാദാപുരം, കല്ലാച്ചി, ചേലക്കാട്, അരൂർ, തണ്ണീർപ്പന്തൽ, പുറമേരി, തൂണേരി, ഇരിങ്ങണ്ണൂർ എന്നീ ടൗണുകൾ കേന്ദ്രീകരിച്ചും വളയം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വളയം, ചെക്യാട്, വാണിമേൽ, പഞ്ചായത്തുകളിലും പ്രകടനവും വാഹന റാലികളും നടത്താൻ നിയന്ത്രണമുണ്ട്. 

vachakam
vachakam
vachakam

ഒരു കേന്ദ്രത്തിൽ പ്രത്യേക സമയത്ത് ഒരു മുന്നണിയുടെ പ്രചാരണ വാഹനം മാത്രം എത്തുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

അനുമതിയില്ലാതെ വാഹനങ്ങളിൽ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവർക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam