നിയമസഭാ തെരഞ്ഞെടുപ്പ്; ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി സാധ്യത പട്ടികയായി

FEBRUARY 14, 2026, 1:52 AM

തൃശൂർ: ഗുരുവായൂർ നിയമസഭാ സീറ്റിൽ ലീഗ് സ്ഥാനാർത്ഥി സാധ്യത പട്ടികയായി. ഗുരുവായൂ‍‍ർ സീറ്റ് നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സീറ്റ് വെച്ചു മാറേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചിരുന്നു. 

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിസന്‍റ് സി.എച്ച് റഷീദ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് എന്നിവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.

കഴിഞ്ഞ നാലുതവണയായി മുസ്ലിം ലീഗിന് ഗുരുവായൂർ മണ്ഡലത്തിൽ പരാജയം നേരിടേണ്ടി വന്നു. 2001-ൽ പി.കെ.കെ. ബാവയ്ക്കുശേഷം ലീഗിന് മണ്ഡലത്തിൽ ജയിക്കാനായിട്ടില്ല.

vachakam
vachakam
vachakam

ഗുരുവായൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് പ്രതികരിച്ചതോടെയാണ് സീറ്റ് വെച്ചുമാറ്റം വലിയ ചർച്ചയായത്.

കെ. മുരളീധരനെ മുൻനിർത്തിയാണ് നീക്കമെന്ന് പറഞ്ഞെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് മുരളീധരൻ തന്നെ വ്യക്തമാക്കിയതോടെ ടി.എൻ. പ്രതാപന്റെ പേരും ഗുരുവായൂരിനായി പ്രചരിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam