പൊതുയോഗങ്ങളിൽ നേതാക്കൾ സഭ്യമായ ഭാഷ ഉപയോഗിക്കണം: സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ വിമർശനം 

SEPTEMBER 17, 2024, 6:44 AM

പത്തനംതിട്ട : പൊതുയോഗങ്ങളിൽ നേതാക്കൾ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന്  ബ്രാഞ്ച് സമ്മേളനങ്ങളിൽ അഭിപ്രായം. ഇല്ലെങ്കിൽ അത് പാർട്ടിക്ക് തന്നെ  തിരിച്ചടിയാകുമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം ഉയർന്നു.

വിവാദ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ ഭരണകക്ഷിയെന്ന നിലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അഭിപ്രായമുണ്ടായി.

 നേതാക്കൾ ഉൾപ്പെടെ പലപ്പോഴും അതിരുവിട്ട പദപ്രയോഗങ്ങൾ നടത്തുന്നുണ്ടെന്നാണു കഴിഞ്ഞ ദിവസം കൊടുമൺ മേഖലയിൽ നടന്ന ബ്രാഞ്ച് യോഗങ്ങളി‍ൽ വിമർശനമുണ്ടായത്. 

vachakam
vachakam
vachakam

പ്രസംഗം കേട്ടു നിൽക്കുന്ന പ്രവർത്തകരെ രസിപ്പിക്കാൻ ഏതു രീതിയിലുമുള്ള ഭാഷാ പ്രയോഗങ്ങൾ നടത്തുന്നത് പാർട്ടിയുടെ നിലവാരമില്ലായ്മ വിളിച്ചോതുമെന്ന അഭിപ്രായമാണ് പൊതുവേ സമ്മേളനങ്ങളിൽ ഉയർന്നത്. 

 ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ ഓട നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വിളിച്ച യോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ മോശം പരാമർശങ്ങൾ നടത്തിയെന്ന് വിമർശനമുണ്ടായി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam