'സ്വകാര്യത വച്ച് കളിക്കരുത്, നിയമങ്ങൾ പാലിക്കാൻ ആകുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകുക'; വാട്സാപ്പിനോട് സുപ്രീം കോടതി

FEBRUARY 3, 2026, 1:24 AM

ഡൽഹി: ടെക് ഭീമനും വാട്ട്‌സ്ആപ്പ് ഉടമകളുമായ മെറ്റയ്ക്ക് കർശന നിർദേശവുമായി  സുപ്രീം കോടതി. "നിങ്ങൾ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുത്, ഞങ്ങളുടെ ഡാറ്റയുടെ ഒരു അക്കം പോലും പങ്കിടാൻ നിങ്ങളെ അനുവദിക്കില്ല" എന്ന് ചീഫ് ജസ്റ്റിസ് സൂര്യയുടെ നേതൃത്വത്തിലുള്ള ബെഞ്ച് യുഎസ് കമ്പനിയെ ശാസിച്ചു. 

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മെറ്റയോടും സുപ്രീം കോടതി പറഞ്ഞു. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

വാട്‌സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

vachakam
vachakam
vachakam

വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്തൃ ഡാറ്റ പങ്കിടുന്നതിനുള്ള ചൂഷണപരമായ നയത്തെ സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിമർശിച്ചു, "നിങ്ങൾക്ക് ഞങ്ങളുടെ ഭരണഘടന പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല" എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam