റാപ്പിഡോയിൽ സുരക്ഷാ വീഴ്ച? യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കി ഡ്രൈവറുടെ വാട്‌സ്ആപ്പ് സന്ദേശം

APRIL 19, 2026, 9:51 PM

റാപ്പിഡോ യാത്രയ്ക്ക് ശേഷം ഡ്രൈവർ വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് ശല്യപ്പെടുത്തിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. അനുഷ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവെച്ചത്.

ലക്ഷ്യസ്ഥാനത്ത് ഇറക്കി വിട്ടതിന് പിന്നാലെ ഡ്രൈവർ യുവതിയുടെ ഫോൺ നമ്പറിലേക്ക് വിചിത്രമായ രീതിയിൽ സന്ദേശങ്ങൾ അയക്കുകയായിരുന്നു. യാത്രക്കാരുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് വലിയ ആശങ്കകളാണ് ഈ സംഭവം ഉയർത്തുന്നത്.

ഡ്രൈവർക്ക് എങ്ങനെ യുവതിയുടെ സ്വകാര്യ മൊബൈൽ നമ്പർ ലഭിച്ചു എന്നതിനെക്കുറിച്ച് നിരവധി പേർ പോസ്റ്റിന് താഴെ ആശങ്ക രേഖപ്പെടുത്തി.

vachakam
vachakam
vachakam

സംഭവം വിവാദമായതോടെ റാപ്പിഡോ ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ സേവന നിലവാരത്തിന് വിരുദ്ധമാണെന്നും കമ്പനി വ്യക്തമാക്കി.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച റാപ്പിഡോ, വിഷയത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനായി യുവതിയോട് റൈഡ് ഐഡിയും രജിസ്റ്റർ ചെയ്ത നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പുകൾ വഴി ടാക്സി സേവനങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam