എക്സ്പ്രസ് ട്രെയിനിൽ ന്യൂഡിൽസ് പാകം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് യാത്രക്കാരി

NOVEMBER 28, 2025, 1:12 AM

 പൂനെ: ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിനിൽ മാഗി ന്യൂഡിൽസ് പാചകം ചെയ്ത സംഭവത്തിൽ   മാപ്പ് പറഞ്ഞ് യാത്രക്കാരി.

സംഭവത്തിൽ പൂനെയിലെ ചിഞ്ച്‌വാഡ് നിവാസിയായ സരിത ലിംഗായത്ത് എന്ന സ്ത്രീക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് കേസെടുത്തിരുന്നു. 

ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യാത്രക്കാരി. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ക്ഷമാപണ വീഡിയോ പങ്കുവച്ചത്. 

vachakam
vachakam
vachakam

 മുംബൈയിലെ ആർ‌പി‌എഫ് ഉദ്യോഗസ്ഥരുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ഹരിദ്വാറിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ചാണ് സംഭവം നടന്നതെന്ന് അവർ വിശദീകരിക്കുന്നു. ട്രെയിനിലെ ചില കുട്ടികൾ മാഗി കെറ്റിലിൽ ഉണ്ടാക്കാമോ എന്ന് ചോദിച്ചതിനാലാണ് താൻ കെറ്റിൽ ഉപയോഗിച്ച് മാഗി ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു. 

 ട്രെയിനുകളിൽ മാഗി പാചകം ചെയ്യരുത് അല്ലെങ്കിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് ഒരു കുറ്റകൃത്യവും  ജീവന് ഭീഷണി ഉയർത്തുന്നതുമാണ്. എന്റെ തെറ്റിനെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയതിന്  മുംബൈ ആർ‌പി‌എഫിന് നന്ദി.ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യൻ റെയിൽ‌വേയ്ക്ക് നന്ദി, ഇനി തെറ്റ് ആവർത്തിക്കില്ല'' സരിത കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam