പനാജി: ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ 'റോമിയോ ലെയ്ൻ' ബീച്ച് ഷാക്കിൽ ക്ലബിനെതിരെ വീണ്ടും പരാതി.
മുംബൈ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. തന്നെയും കുടുംബാംഗങ്ങളെയും ക്ലബ് ജീവനക്കാർ ആക്രമിച്ചെന്നാണ് യുവതി പറയുന്നത്.
നവംബർ ഒന്നിന് രാത്രി ക്ലബ് സന്ദർശിച്ച വൈഭവ് ചന്ദേൽ എന്ന യുവതി, ക്ലബ് ജീവനക്കാർ തങ്ങളോട് മോശമായി സംസാരിക്കുകയും പെരുമാറുകയും റോഡ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി നൽകിയിരിക്കുന്നത്. നവംബർ ഒന്നിന് രാത്രി കസിൻസിനൊപ്പം വാഗേറ്ററിലെ റോമിയോ ലെയ്ൻ ക്ലബ്ബിൽ എത്തിയതായിരുന്നു ചന്ദേൽ. ആകെ 13 പേരുണ്ടായിരുന്നു.
ക്ലബ്ബ് ഏറെ സ്ഥലപരിമിതിയിലായിരുന്നു പ്രവര്‍ത്തിച്ചത്. എൻട്രൻസും എക്സിറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും യുവതി പറഞ്ഞു. പുലർച്ചെ 3 മണിയോടെ ക്ലബ്ബിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ, വലിയ ഒരു കസേര വഴിയിൽ തടസ്സമായി കിടപ്പുണ്ടായിരുന്നു. ഇത് കസിൻ കാലുകൊണ്ട് തട്ടിമാറ്റി. ഇത് ജീവനക്കാരെ പ്രകോപിപ്പിച്ചു.
ക്ലബ്ബ് മാനേജർ ഉടൻ തന്നെ വലിയ ദേഷ്യത്തോടെ പ്രതികരിച്ചു. നിങ്ങൾ ഫർണിച്ചർ നശിപ്പിക്കുകയാണ്, നേരത്തെ തന്നെ നിങ്ങളെ പുറത്താക്കേണ്ടതായിരുന്നു. ഇവിടെ വരാനുള്ള യോഗ്യതയൊന്നും നിങ്ങൾക്കില്ലെന്നും പറഞ്ഞ് കസിന്റെ കോളറിൽ പിടിച്ചെന്നും ചന്ദേൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
