മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിയുടെ പ്രവർത്തി വിവാദത്തിൽ.
പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
റീലിൽ യുവതി പ്രധാനമന്ത്രിയുടെ കട്ടൗട്ടിന്റെ സമീപത്തേക്ക് എത്തി അതിനെ ചേര്‍ത്ത് പിടിക്കുന്നതും പിന്നാലെ അശ്ലീലമായ ചില ചുവടുകള്‍ വെയ്ക്കുന്നു എന്നുമാണ് സോഷ്യല്‍മീഡിയയിലെ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.
'ഖല്‍നായക്' എന്ന ചിത്രത്തിലെ 'ആജാ സാജന്‍ ആജ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് യുവതി നൃത്തം ചെയ്തത്. ഏകദേശം 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വ്യൂസിനും ലൈക്കിനും വേണ്ടി എന്ത് പ്രവർത്തിയും ചെയ്യരുത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദിയെന്നും ആ വ്യക്തിയോട് ബഹുമാനം ഉണ്ടായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
वक्त आ गया है कि रील बनाने वालों के लिए भी एक सेंसर बोर्ड बने... व्यस्त चौराहों और ट्रैफ़िक में रील के बाद इनका मनोबल लगातार सीमा क्रॉस कर रहा है।@narendramodi
(वीडियो साभार वाट्सएप)#AmaJaneDo pic.twitter.com/hdT64CbDka— Naval Kant Sinha | नवल कान्त सिन्हा (@navalkant) February 11, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്