ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോർട്ട്. തമിഴ്‌നാട് ഗൂഡല്ലൂർ ഓവേലിയിലാണ് സംഭവം ഉണ്ടായത്. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്.
രാത്രി 10.45ഓടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തില്‍ നിന്ന് പ്രശാന്തിന്റെ വീട്ടിലേക്കുള്ള വഴിയില്‍ വച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനപ്രദേശത്ത് നിന്നും ഇറങ്ങി വന്ന കാട്ടാനയാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ഗുരുതരമായതിനാല്‍ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു പ്രശാന്തിന്റെ മരണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്