കൊൽക്കത്ത: മൃഗങ്ങളുടെ കണക്കെടുക്കുന്നതിനിടെ വനപാലകനെ കാട്ടാന ചവിട്ടിക്കൊന്നു. വടക്കൻ ബംഗാളിലെ ബക്സ ടൈഗർ റിസർവിലെ ജയന്തി റേഞ്ചിലെ പുഖ്രി മേഖലയിലാണ് സംഭവം.
അലി മിയാൻ എന്ന 57 കാരനായ ഗാർഡാണ് കൊല്ലപ്പെട്ടത്. വനപാലകരും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘമാണ് കണക്കെടുപ്പിനായി വനത്തിൽ പ്രവേശിച്ചത്.
ഇതിനിടെ അലി മിയാനും സംഘത്തിനും നേരെ കാട്ടാന ഓടിയടുത്തു. ആനയെ തടയാൻ, അലി ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും വെടി പൊട്ടിയില്ല. തൊട്ടടുത്തെത്തിയ ആന ഇയാളെ ചവിട്ടിയരച്ചു, സംഭവസ്ഥലത്ത് നിന്ന് മറ്റ് ഗാർഡുകൾ ഓടി രക്ഷപ്പെട്ടു.
ഗാർഡിന്റെ മരണത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹവുമായി മടങ്ങുന്നതിനിടെ വകുപ്പിൻ്റെ വാഹനങ്ങൾക്ക് നേരെ ആളുകൾ കല്ലെറിഞ്ഞു. ഉജനക്കൂട്ടത്തിലെ ഒരു വിഭാഗം ജയന്തി റേഞ്ച് ഓഫീസിന് തീയിടാനും ശ്രമിച്ചു.
അലിയുടെ കുടുംബത്തിന് മാനദണ്ഡമനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് ബിടിആർ (ഈസ്റ്റ്) ഡെപ്യൂട്ടി ഫീൽഡ് ഡയറക്ടർ ദേബാസിസ് ശർമ പറഞ്ഞു. മരണത്തെക്കുറിച്ച് അലിപുർദൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്