ദില്ലി: ഹരിയാനയിൽ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങൾ പുറത്ത്.
കാറിൽ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്‌നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്.
ഷഹീൻ ഷാഹിദ് എന്നാണ് ഡോക്ടറുടെ പേര്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിൾ, മൂന്ന് മാഗസിനുകൾ, ഒരു പിസ്റ്റൾ, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത കാർ, സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ (35) കൈവശം വച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫരീദാബാദിലെ ധൗജിലെ ഒരു വാടക വീട്ടിൽ നിന്ന് 360 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതിന് പിറ്റേ ദിവസമാണ് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലഖ്‌നൗവിൽ നിന്നുള്ള വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തത്.
ലഖ്‌നൗവിലെ ലാൽ ബാഗിലാണ് ഡോ. ഷഹീൻ ഷാഹിദ് താമസിക്കുന്നത്. അറസ്റ്റിനുശേഷം, ഇവരെ ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്യലിനായി വിമാനമാർഗം ശ്രീനഗറിലേക്ക് കൊണ്ടുവന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
