പശ്ചിമ ബംഗാളില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന ബിജെപി നേതാവ് പിടിയിലായതായി റിപ്പോർട്ട്. സങ്ക്രെയിലിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് ഇയാള്‍ പെണ്‍വാണിഭ കേന്ദ്രം നടത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത 6 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
സന്ദേശ്ഖാലി കേസില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പ്രശ്നങ്ങൾ നടക്കുന്നതിനിടെ ആണ് ഈ വാർത്ത പുറത്തു വരുന്നത് എന്നതും ശ്രദ്ധേയമാണ്. ബിജെപി നേതാവ് സബ്യസാചി ഘോഷിനെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന സംഘടിപ്പിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സൻക്രെയ്ല്‍ ഏരിയയിലെ ദുലാഗഡിലെ ദേശീയ പാത നമ്ബർ 116 ന് സമീപമുള്ള ഹോട്ടല്‍ നടത്തിയ റെയ്ഡില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു.
പരിശോധന നടക്കുമ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു എന്നും ഇവരില്‍ പലരും പ്രായപൂർത്തിയാകാത്തവരായിരുന്നു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്