ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. മരിച്ചുപോയ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 30 രൂപ തട്ടിയെടുത്തുവെന്ന ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്.
വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട് എന്നിവര്‍ക്കും ഇവരുടെ മകള്‍ കൃഷ്ണ ഉള്‍പ്പെടെ മറ്റ് ആറ് പേര്‍ക്കുമെതിരെ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ദിരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ ഡോ. അജയ് മുര്‍ദിയയുടെ പരാതിയിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും ഇപ്പോള്‍ സംവിധായകനെ അറസ്റ്റ് ചെയ്യുന്നതും.
മരിച്ചുപോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്ന് പറഞ്ഞ് 30 കോടി തട്ടിയെടുക്കുകയായിരുന്നു എന്നാണ് മുര്‍ദിയയുടെ പരാതി. 200 കോടി രൂപ ലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും ഡോ. അജയ് മുര്‍ദിയയുടെ പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
