ചെന്നൈ: വിജയ് രാഷ്ട്രീയ പ്രവേശനം ചെയ്തതോടെ താരത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ഏറെ ആകാംഷയോടെ ആണ് ഏവരും നിരീക്ഷിക്കുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിജയ്‌യുടെ പാര്‍ട്ടി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയുടെ ടിവികെ പാര്‍ട്ടിയുടെ നിലപാട് എന്ത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
തമിഴക വെട്രിക് കഴകം (ടിവികെ) എന്ന പേരിൽ ഫെബ്രുവരി 2ന് പാര്‍ട്ടി പ്രഖ്യാപിച്ച വിജയ് കഴിഞ്ഞ ദിവസം പേരില്‍ ചെറിയ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഭാഷാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴക വെട്രി കഴകം എന്നത് തമിഴക വെട്രിക് കഴകം എന്നാക്കിയിരിക്കുന്നത്.
അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപിയാണ് എന്ന് എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിജയ് പലപ്പോഴും തന്റെ സിനിമകളിലൂടെ വിമര്‍ശിച്ചിരുന്നു. ആര്‍ക്കും രാഷ്ട്രീയത്തില്‍ ഇറങ്ങാമെന്നും വിജയ് പ്രവര്‍ത്തനം തുടങ്ങിയ ശേഷം വിലയിരുത്താമെന്നുമാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം. എന്തായാലും വിജയ് ബിജെപിക്കൊപ്പം ചേരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരടക്കമുള്ള ജനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്