അപകടം ഒഴിവായത് തലനാഴിരയ്ക്ക്!! ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 84 കിലോമീറ്റർ 

FEBRUARY 25, 2024, 2:31 PM

പഞ്ചാബിൽ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 84കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിലാണ്  ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത്. 

റെയിൽവേ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയനിൽ വെച്ച് ട്രെയിൻ നിർത്താൻ സാധിച്ചു. വൻ അപകടമാണ് തലനാഴിരയ്ക്ക് ഒഴിവായത്. 

കത്വ സ്റ്റേഷനിൽ നിർത്തിയപ്പോൾ ചായ കുടിക്കാൻ  ലോക്കോ പൈലറ്റും സഹപൈലറ്റും പുറത്തിറങ്ങിയിരുന്നു. എന്നാൽ എൻജിൻ ഓണായിരുന്നു.

vachakam
vachakam
vachakam

ലോക്കോ പൈലറ്റ് ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്ക് ഇടാൻ ലോക്കോ പൈലറ്റ് മറന്നതാവാമെന്നാണ് നിഗമനം. കല്ലുകൾ കയറ്റിവന്ന ഗുഡ്സ് ട്രെയിൻ അഞ്ച് സ്റ്റേഷനുകൾ താണ്ടിയാണ് ഉച്ചി ബസ്സിയിൽ എത്തിയത്.

റെയിൽവേ ട്രാക്കിൽ മരക്കട്ടികൾ സ്ഥാപിച്ചാണ് ട്രെയിൻ നിർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.  മറ്റൊരു തീവണ്ടിയും എതിർദിശയിൽ നിന്ന് വരാഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam