ചെന്നൈ: വീരപ്പന്റെ മകള്‍ വിദ്യാറാണി ബി.ജെ.പി വിട്ട് നടനും സംവിധായകനുമായ സീമാൻ നേതൃത്വം നല്‍കുന്ന നാം തമിഴർകക്ഷിയില്‍ ചേർന്നതായി റിപ്പോർട്ട്. പാർലമെന്റ് തിരഞ്ഞെടുപ്പില്‍ കൃഷ്ണഗിരിയില്‍ നിന്നും വിദ്യാറാണി മത്സരിക്കും എന്നാണ് പുറത്തു വരുന്ന വിവരം.
നാലുവർഷം മുമ്പാണ് വിദ്യാറാണി ബി.ജെ.പിയില്‍ ചേർന്നത്. ഒരു മുന്നണിയുമായും കൂട്ടുകൂടാതെ ഒറ്റയ്ക്കാണ് തീവ്രതമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി ഇത്തവണയും മത്സരിക്കുന്നത്. പുതുച്ചേരി ഉള്‍പ്പെടെ 40 മണ്ഡലത്തിലും സീമാൻ സ്ഥാനാർത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിൽ 20 പേർ സ്ത്രീകളാണ്.
അതേസമയം പാർട്ടി നേരത്തെ ഉപയോഗിച്ചിരുന്ന കരിമ്പ് കർഷകന്റെ ചിഹ്നത്തിനു പകരം മൈക്ക് ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ഇതിനെതിരെ സീമാൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്