ബെംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഉസ്ബെക്കിസ്താൻ സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടല്‍മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയെ പുറത്തുകാണാത്തതിനാല്‍ ജീവനക്കാർ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നുനോക്കിയതോടെയാണ് യുവതിയുടെ മൃതദേഹം കണ്ടത്. പിന്നീട് ഹോട്ടല്‍ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം നാലുദിവസം മുമ്പാണ് സെറീന ടൂറിസ്റ്റ് വിസയില്‍ ബെംഗളൂരുവിലെത്തിയത്. മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. സെറീനയെ കാണാനായി ഹോട്ടലില്‍ ആരെങ്കിലും എത്തിയിരുന്നോ എന്നതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്