ഉത്തര്‍പ്രദേശില്‍ ടോള്‍ പ്ലാസയിലേക്ക് പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ മരിച്ചു

JULY 3, 2026, 5:40 AM

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജൂണ്‍ 26ന് നടന്ന അപകടത്തില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ധാരാളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവര്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രയാഗ്‌രാജ്- കാന്‍പൂര്‍ ഹൈവേയിലെ സിഹോരി ടോള്‍ പ്ലാസയിലെ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിലെ വാതകം ചോര്‍ന്ന് വന്‍ പൊട്ടിത്തെറിയുണ്ടായി.

vachakam
vachakam
vachakam

നിമിഷനേരം കൊണ്ട് പ്രദേശം തീഗോളമായി മാറുകയായിരുന്നു. കാന്‍പൂരില്‍ നിന്ന് വാരണസിയിലേക്ക് പോകുകയായിരുന്ന എല്‍പിജി ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. തീജ്വാലയുടെ ദൃശ്യം 2 കിലോമീറ്റർ അകലെ വരെ ദൃശ്യമായെന്നാണ് റിപ്പോര്‍ട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam